കണ്ണൂർ: താണ പൊന്മണിച്ചി ഹൗസിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പി.പി.പി. അബൂബക്കർ (75) നിര്യാതനായി. പരേതനായ മണ്ണാങ്കടിയൻ അഹമ്മദിന്റെയും പൊന്മാനിച് കദീജാബിയുടെയും മകനാണ്. ഭാര്യ: പൊന്മണിച്ചി റഷീദ. മകൾ: റിഷ്ന. മരുമകൻ: ഷാജി (കൂത്തുപറമ്പ് ). സഹോദരങ്ങൾ: മുസ്തഫ, സൈനബ, റുക്കിയ, മുഹമ്മദലി, റഹ്മത്ത്, താജുന്നിസ, പരേതയായ സുബൈദ.