പുതിയങ്ങാടി: കുഞ്ഞി മാക്കൂൽസ് കെ. ഉമ്മർകോയ (78) കല്ലായ് എം.എസ്. ബാബുരാജ് റോഡ് ഷീന ഓയിൽ മില്ലിന് എതിർവശത്തെ അലീസിൽ നിര്യാതനായി. ഭാര്യ: കൊശാനി വീട്ടിൽ റുഖിയ. മക്കൾ: റസൽ (ലണ്ടൻ), റസ്തം (സൗദി), റസീന. മരുമക്കൾ: ഷാനവാസ് കണ്ണഞ്ചേരി, ഫാദി, ഷീന. സഹോദരങ്ങൾ: കെ. മമ്മദ് കോയ, ഉസ്മാൻ കോയ, പരേതരായ കെ. സാദിരി കോയ (കോൺഗ്രസ് നേതാവ്), കെ. അബൂബക്കർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കണ്ണംപറമ്പ് പള്ളിയിൽ.