എടക്കാട്: കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം തെക്കേ വീട്ടിൽ ഇ.വി. ജലജ (52) നിര്യാതയായി. എടക്കാട് കൈരളി സ്റ്റോർ ജീവനക്കാരിയാണ്. പരേതരായ തെക്കേ വീട്ടിൽ അനന്തന്റെയും ഇ.വി. ജനനിയുടെയും മകളാണ്. ഭർത്താവ്: കായക്കൂൽ അശോകൻ (മാനേജർ, അസ്സൽ മലബാർ ബീഡി, തിരുനൽവേലി). മക്കൾ: അഖിൽ, ആശിഷ് (ഇരുവരും ഗൾഫ്). മരുമകൾ: ആതിര. സഹോദരങ്ങൾ: ജയചന്ദ്രൻ (റിട്ട. വാട്ടർ അതോറിറ്റി), ജയപ്രകാശൻ, പരേതയായ ജയചിത്ര, ജിനരാജ്, ജയപ്രഭ.