ഏഴിലോട്: കുഞ്ഞിമംഗലം മല്ലിയോട്ടെ കലശക്കാരൻ കൃഷ്ണൻ (69) നിര്യാതനായി. സി.പി.എം മല്ലിയോട്ട് സൗത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി, ചുമട്ടുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പയ്യന്നൂർ ഏരിയ സെക്രട്ടറി, ചുമട്ടുതൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി മെംബർ, കുഞ്ഞിമംഗലം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലത. മക്കൾ: ലിഷ (അധ്യാപിക, ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ, ചെറുകുന്ന്), ലിജേഷ് (മാടായി കോഓപറേറ്റിവ് റൂറൽ ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: രമേശൻ (സഹകരണ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ് കണ്ണൂർ), സൂര്യ (പരിയാരം). സഹോദരങ്ങൾ: രാഘവൻ (എടാട്ട്), കണ്ണൻ (കണ്ടങ്കാളി), ലക്ഷ്മണൻ (കൊക്കോട്ട്), പരേതരായ ബാലൻ, ജനാർദനൻ, ജാനകി, കാർത്യായനി. സംസ്കാരം ബുധനാഴ്ച 11ന് മല്ലിയോട്ട് സമുദായ ശ്മശാനത്തിൽ.