കോഴിക്കോട്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ അവശനിലയിൽ കണ്ടെത്തിയയാൾ മരിച്ചു. വയനാട് സ്വദേശി സുദർശനാണ് (60) മരിച്ചത്. സുരക്ഷ ജീവനക്കാർ അവശ നിലയിൽ കണ്ടെത്തിയ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി മരിച്ചു. വിഷം ഉള്ളിൽ ചെന്നതായി പൊലീസ് കരുതുന്നു. ബന്ധുക്കളെ വിവരമറിയിച്ചു. മൃതദേഹം മോർച്ചറിയിൽ.