കക്കട്ടിൽ: കൈവേലി സി.പി.എം മുൻ കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവും തിനൂർ ലോക്കൽ സെക്രട്ടറിയും നരിപ്പറ്റ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന കൈവേലിയിലെ എം.സി. കുമാരൻ മാസ്റ്റർ (79) നിര്യാതനായി. നിടുമണ്ണൂർ എൽ.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: മാത. മക്കൾ: അനിത (അധ്യാപിക, ചീക്കോന്ന് യു.പി സ്കൂൾ), സുനിത, റീത്ത, ശ്രീത. മരുമക്കൾ: രവീന്ദ്രൻ (റിട്ട. അധ്യാപകൻ, ചങ്ങരംകുളം യു.പി സ്കൂൾ), വിനോദൻ (പുതുമ ഡ്രൈ ക്ലീനിങ് പയ്യോളി), പ്രസന്നകുമാർ (സി.പി.എം എടോടി ബ്രാഞ്ച് സെക്രട്ടറി, ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു വടകര ഏരിയ കമ്മിറ്റി അംഗം), സതീശൻ (വി.പി.എസ് ഹയർഗുഡ്സ് പുതിയാപ്പ്). സഹോദരങ്ങൾ: ചിരുത, ശാരദ, പരേതയായ ജാനു.