പാനൂർ: അണിയാരം ശിവ ക്ഷേത്രത്തിന് സമീപം തെയ്യമ്പാടി വീട്ടിൽ വിളങ്ങാട്ട് കീഴ്കടിഞ്ഞി ബാലകൃഷ്ണൻ നമ്പ്യാർ (95-റിട്ട. പ്രധാനാധ്യാപകൻ, അണിയാരം എൽ.പി സ്കൂൾ) നിര്യാതനായി. കോൺഗ്രസ് പെരിങ്ങളം മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റും പെൻഷനേഴ്സ് യൂനിയൻ പാനൂർ ബ്ലോക്ക് സീനിയർ പ്രവർത്തകനുമായിരുന്നു. ഭാര്യമാർ: പരേതയായ പത്മാവതി, വി.ഒ. ലീലാവതി. മക്കൾ: ടി.വി. പ്രേമൻ (പള്ളൂർ), രാജേശ്വരി, പ്രീത (വാടിയിൽ പീടിക), സുബീഷ്. മരുമക്കൾ: വി.ഒ. മധുസൂദനൻ (എലാങ്കോട്), ശശിധരൻ (മുംബൈ), സബില (കവിയൂർ), പൊന്നമ്മ.