പാനൂർ: ബി.ഡി.ജെ.എസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് പാലക്കൂൽ യു.പി സ്കൂളിനു സമീപം കല്ലുമ്മൽ കാരേന്റ കീഴിൽ ചാത്തുക്കുട്ടി (84) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി (റിട്ട. അധ്യാപിക, പാനൂർ യു.പി സ്കൂൾ). മകൻ: കെ.കെ. ജിതേഷ് കുമാർ. സഹോദരങ്ങൾ: കെ.കെ. കല്യാണി, പരേതരായ കെ.കെ. കണാരൻ, ചീരു, കുഞ്ഞിക്കണ്ണൻ, കെ.കെ. രാമൂട്ടി മാസ്റ്റർ (തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്), കുഞ്ഞിരാമൻ, കൃഷ്ണൻ.