കോഴിക്കോട്: റിട്ട. ജില്ല ജഡ്ജി തൊണ്ടയാട് കുറുങ്ങോട് താമസിക്കുന്ന ചെറുതൃക്കോവിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരി (കെ.എൻ. നമ്പൂതിരി -95) നിര്യാതനായി. വടകര സബ് ജഡ്ജിയായും തലശ്ശേരി ജില്ല ജഡ്ജിയായും പ്രവർത്തിച്ചു. പാലക്കാട് ഫോറസ്റ്റ് ൈട്രബ്യൂണലിൽ ജില്ല ജഡ്ജിയായിരിക്കെ വിരമിച്ചു. വിരമിക്കലിനുശേഷം കോഴിക്കോട് ബാറിൽ പ്രാക്ടിസ് ചെയ്തിരുന്നു. ഭാര്യ: രമണി (മഞ്ചക്കൽ ഇല്ലം). മക്കൾ: കെ.എൻ. സുരേന്ദ്ര ദാസ് (റിട്ട. നേവി ഉദ്യോഗസ്ഥൻ), അഡ്വ. കെ.എൻ. സുജാത (കോഴിക്കോട് ജില്ല കോടതി), കെ.എൻ. സുനിൽകുമാർ (ലോ ഓഫിസർ, ഫെഡറൽ ബാങ്ക് ഹെഡ് ഓഫിസ്, ആലുവ). മരുമക്കൾ: ജയ (അധ്യാപിക, കോഴിക്കോട്), സുമ (കൗൺസിലർ).