വടകര: കാർത്തികപ്പള്ളി നൊച്ചാട്ട് കെ.ഇ. സത്യനാഥൻ മാസ്റ്റർ നൊച്ചാട്ട് (85) നിര്യാതനായി. വടകര മേഖലയിൽ സി.പി.ഐ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ജനയുഗത്തിന്റെ വടകര ലേഖകനായിരുന്നു. എടച്ചേരി നരിക്കുന്ന് യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: രാധ. മക്കൾ: അജയ് കുമാർ (എസ്.ബി.ഐ മ്യൂച്ചൽ ഫണ്ട്), പ്രജിത. മരുമക്കൾ: ശശി (മസ്കത്ത്), നിഷ (അധ്യാപിക, കണ്ണംവെള്ളി എൽ.പി സ്കൂൾ പാനൂർ).