എകരൂൽ: കരുമല പൊലിയേടത്ത് ശ്രീധരൻ (67) നിര്യാതനായി. ഉണ്ണികുളം സർവിസ് സഹകരണ ബാങ്ക് റിട്ട. ക്ലർക്ക്, കോൺഗ്രസ് ഉണ്ണികുളം മണ്ഡലം മുൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജ്യോതി (പാലങ്ങാട്). മക്കൾ: ജിജിൻ (വനിത സൊസൈറ്റി, ഇയ്യാട്), സജിൻ. മരുമക്കൾ: ഹരിത (ചമൽ), അഞ്ജു (പാലക്കാട്). സഹോദരങ്ങൾ: ദേവി, സദാനന്ദൻ (റിട്ട. സപ്ലൈകോ). സഞ്ചയനം തിങ്കളാഴ്ച.