എകരൂൽ: സാമൂഹിക പ്രവർത്തകനും ഗുരുസ്വാമിയുമായിരുന്ന കരുമല കാറാളംചാലിൽ കുമാരൻ നായർ (75) നിര്യാതനായി. ബാലുശ്ശേരി കാർഷിക വികസന ബാങ്ക്, ഉണ്ണികുളം സർവിസ് സഹകരണ ബാങ്ക് എന്നിവയുടെ മുൻ ഡയറക്ടർ, എൻ.സി.പി കർഷക കോൺഗ്രസ് ബ്ലോക്ക് മുൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: രാധാമണി വാഴമ്പറ്റ (താമരശ്ശേരി). മകൾ: കെ.ആർ. കിസി. മരുമകൻ: ബിനു (ആകാശ് ഹോസ്പിറ്റൽ, ബംഗളൂരു). സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, പാർവതി അമ്മ, കെ.സി. വാസുദേവൻ നായർ, പരേതരായ ദേവകി അമ്മ, ദാമോദരൻ നായർ. സഞ്ചയനം തിങ്കളാഴ്ച.