പാനൂർ: പുത്തൂർ വട്ടിലാം വീട്ടിൽ വി.കെ. ഗോപാലൻ നമ്പ്യാർ (96, റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. പുത്തൂർ പുല്ലാഞ്ഞിയോട്ട് ഭഗവതി ക്ഷേത്രം പ്രസിഡന്റ്, പുത്തൂർ നെയ്യമൃത് സങ്കേത മൂപ്പൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: പ്രേമലത, പ്രദീപൻ (പാനൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), പ്രദോഷ് (മസ്കത്ത്), പ്രശാന്ത് (നോർക്ക റൂട്ട്സ്, കോഴിക്കോട്). മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. സെൻട്രൽ എക്സൈസ്), ലയ (പീപ്ൾസ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി, കുന്നോത്ത്പറമ്പ്), വിജിന (ഹയർ സെക്കൻഡറി സ്കൂൾ, തൊക്കിലങ്ങാടി), പരേതയായ ജിഷ (എം. എം ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, പാർവതി അമ്മ, ലക്ഷ്മി അമ്മ, വി.കെ. കരുണാകരൻ നമ്പ്യാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.