തലശ്ശേരി: കൂത്തുപറമ്പിലെ ആദ്യകാല പെട്രോൾ പമ്പ് ഉടമ പാറാലിലെ സരസ്വതി സദനത്തിൽ ആർ. വിശ്വനാഥ കമ്മത്ത് (62) മണിപ്പാലിൽ നിര്യാതനായി. പരേതരായ രാജഗോപാൽ കമ്മത്തിന്റെയും മീനാക്ഷി കമ്മത്തിന്റെയും മകനാണ്. ഭാര്യ: വിശാലാക്ഷി കമ്മത്ത്. മക്കൾ: ലക്ഷ്മി കമ്മത്ത്, രാജഗോപാൽ കമ്മത്ത് (ഇരുവരും എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ: വിജയലക്ഷ്മി പടിയാർ, ശോഭ റാവു (ഇരുവരും മംഗളൂരു), കമലദേവി പൈ (കാഞ്ഞങ്ങാട്), രേഖ ബി. റാവു (നാദാപുരം റോഡ്), ഉഷ പൈ (തലശ്ശേരി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മണിപ്പാലിൽ.