പാപ്പിനിശ്ശേരി വെസ്റ്റ്: ഇ.എം.എസ് സ്മാരക ഗവ ഹയർസെക്കൻഡറി സ്കൂളിന് കിഴക്കുവശം കെ.വി. രാധ (70) നിര്യാതയായി. ഭർത്താവ്: എം. മുകുന്ദൻ. മക്കൾ: ഷിനോജ് (ഗൾഫ്), ഷിബു, പരേതനായ ഷാജി. മരുമകൾ: നിമ്മി (ഇരിണാവ് പാറപ്രം). സഹോദരങ്ങൾ: രാജൻ, കെ.വി. അശോകൻ (സി.പി.എം എ.കെ.ജി മന്ദിരം ബ്രാഞ്ച് സെക്രട്ടറി, സീനിയർ സിറ്റിസൺസ് വെൽഫെയർ അസോസിയേഷൻ ജില്ല ജോയന്റ് സെക്രട്ടറി, പാപ്പിനിശ്ശേരി മേഖല സെക്രട്ടറി), പ്രേമജ, പ്രകാശൻ (ഗൾഫ്). മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മുതൽ കെ.വി. അശോകന്റെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം 12ന് സമുദായ ശ്മശാനത്തിൽ നടക്കും.