പെർള: മദ്റസയിലേക്ക് കുട്ടികളെ എത്തിച്ച് മടങ്ങുന്നതിനിടെ, ഹൃദയാഘാതം മൂലം ഡ്രൈവർ മരിച്ചു. വ്യാഴാഴ്ച രാവിലെ പെർള ടൗൺ മദ്റസ പരിസരത്താണ് സംഭവം. ഉക്കിനടുക്കയിൽ താമസിക്കുന്ന അൻവർ (52) ആണ് മരിച്ചത്.
ടൗണിൽ ടാക്സി ഡ്രൈവറായി ജോലിചെയ്ത് വരുകയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അസൈനാർ, അഫീഫ, ലബീബ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സെദീർ, റഷീദ്, ഷെരീഫ്, ഹസീന സീനത്ത്, നെജുമുന്നിസ, സുബൈദ.