അഞ്ചരക്കണ്ടി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നഴ്സ് മരിച്ചു. അഞ്ചരക്കണ്ടി വെൺമണൽ പേരിയിലെ അശ്വനി (25) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ട അശ്വനിയെ വീട്ടുകാർ ഉടൻ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ അശ്വനി വ്യാഴാഴ്ച രാത്രി മരിക്കുകയായിരുന്നു. ഭർത്താവിന്റെ പീഢനത്തെ തുടർന്നാണ് മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
ഭർത്താവ്: വിപിൻ. പിതാവ്: പ്രദീപൻ. മാതാവ്: ഓമന. സഹോദരി: അനുശ്രീ.