ചക്കരക്കല്ല്: താജുൽ ഉലമ എജുക്കേഷൻ സെന്റർ എട്ടിക്കുളം സെക്രട്ടറിയും അൽമദീന ചക്കരക്കൽ ജനറൽ സെക്രട്ടറിയുമായ സിറാജ് ഇരിവേരിയുടെ പിതാവ് ഇരിവേരി നൂർജഹാൻ മൻസിലിൽ ടി. യൂസഫ് ഹാജി (91) നിര്യാതനായി. പഴയകാല കർഷകനും കച്ചവടക്കാരനുമാണ്. ഭാര്യ: ആയിഷ. മറ്റു മക്കൾ: നസീർ, നാസർ (ഇരുവരും ദുബൈ), നൂർജഹാൻ, ആരിഫ, സൗദത്ത്, ഷഹീറ. മരുമക്കൾ: മുഹമ്മദലി ഹാജി (റാസൽ ഖൈമ), അബ്ദുൽ റഹ്മാൻ, മുസ്തഫ (ചിക്മഗളൂരു), ഷംഷീല, ഉമൈബ, ജസീല, പരേതനായ ബുഷ്റാൻ. സഹോദരങ്ങൾ: നബീസു, സൈനബ, പരേതരായ ഗുരിക്കൾ അഹ്മദ്കുട്ടി, ഇബ്രാഹിംഹാജി, കദീസു.