വടകര: ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ നേതാവ് പണിക്കോട്ടി മലയിൽ എം. നാരായണി (87) നിര്യാതയായി. മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം മുൻ ജില്ല സെക്രട്ടറിയുമായിരുന്ന പരേതനായ എം. കേളപ്പന്റെ ഭാര്യയാണ്. വാർധക്യ സഹജമായ അസുഖത്തെതുടർന്ന് വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ജില്ലയിൽ മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. സി.പി.എം മുൻ വടകര ഏരിയ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായിരുന്നു. ദീർഘകാലം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല പ്രസിഡന്റായിരുന്നു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, വടകര ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. നാടൻപാട്ട് കലാകാരിയായിരുന്ന നാരായണി പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയം അവതരിപ്പിച്ച വിവിധ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മക്കൾ: ലക്ഷ്മി, രാധാമണി (കെ.എസ്.ഇ.ബി വടകര), പത്മലോചനൻ (ദേശാഭിമാനി, കണ്ണൂർ), അജിത കുമാരി (പാലേരി), അനൂപ് (സി.പി.എം പൈക്കാട്ടുമല ബ്രാഞ്ചംഗം). മരുമക്കൾ: കെ. ശ്രീധരൻ (മുൻ വടകര നഗരസഭ ചെയർമാൻ, സി.പി.എം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), എം.ഇ. പവിത്രൻ (സി.പി.എം വടകര ടൗൺ ലോക്കൽ സെക്രട്ടറി), മോഹനൻ (പാലേരി), ബീന (കാക്കുനി), രജില (കുന്നുമ്മക്കര). സഹോദരങ്ങൾ: മാത, രോഹിണി, പരേതരായ മാണി, കണാരൻ.