പാലത്ത്: പരേതനായ അടുവാറക്കൽ മൊയ്തീൻ കോയ മാസ്റ്ററുടെ ഭാര്യ ഹലീമ (93) നിര്യാതയായി. മക്കൾ: മൂസ റഷീദ് (റിട്ട. ഇ.എസ്.ഐ), സഅദുദ്ദീൻ (പോർട്ടർ വലിയങ്ങാടി), എം.എ. ഖാദർ (റിട്ട. പോളിടെക്നിക് മലാപറമ്പ്, ചേളന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), ഹസീന നൂർജഹാൻ (ഒളവണ്ണ), പരേതരായ ഫാത്തിമത്ത് സുഹറ (പി.എം.എസ്.എം.എ യു.പി സ്കൂൾ ഒളമതിൽ മോങ്ങം), മുഹമ്മദ് അബ്ദുറഹിമാൻ (പി.കെ.ടി.ബി.എം.യു.പി.എസ്. കൂട്ടായി), ഹൈറുന്നിസ. മരുമക്കൾ: കുഞ്ഞിക്കോയ മാസ്റ്റർ ഒളവണ്ണ, ഫാത്തിമ നെരോത്ത് (ഗവ. ഹെൽത്ത് സെന്റർ ചേവായൂർ), സഫിയ മുട്ടാഞ്ചേരി, മൈമൂന കാരക്കുന്നത്ത്, സാജിദ (റവന്യൂ സിവിൽ സ്റ്റേഷൻ). സഹോദരൻ: എൻ.കെ. അബ്ദുറഹിമാൻ വേങ്ങേരി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് പാലത്ത് മസ്ജിദ്ന്നൂറിൽ.