തലശ്ശേരി: റിട്ട. സെയിൽസ് ടാക്സ് അസി. കമീഷണർ കായ്യത്ത് റോഡിലെ ആയിഷാസിൽ അഡ്വ. സി.ഒ.ടി. മുഹമ്മദലി (76) നിര്യാതനായി. വടകര തോപ്പിൽ കുഞ്ഞാലി മരക്കാർ കുടുംബാംഗം വലിയ പീടികയിൽ മൊയ്തു ഹാജിയുടെയും സി.ഒ.ടി. കുഞ്ഞാമിനയുടെയും മകനാണ്. ദീർഘകാലം തലശ്ശേരി ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ടി.എം. ആയിഷ. മക്കൾ: സൗദ, ഹൈറുന്നിസ, കദീജ, ഹനീസ, അബ്ദുൽ മനാഫ്, ഫാത്തിമ. മരുമക്കൾ: എം.പി. നാസർ (കോഴിക്കോട്), ടി.വി. അബ്ദുൽ ലത്തീഫ് (ദുബൈ), മുഹമ്മദ് ഷാമിൽ (ഷാർജ), പി.സി. സമീർ (കൂർഗ്), എം.വി. റാസാ മുറാദ് (ഖത്തർ), ഷസ്ന. സഹോദരങ്ങൾ: സി.ഒ.ടി. അമീറലി (തലശ്ശേരി ഓടത്തിൽ പളളി പരിപാലന കമ്മിറ്റി സെക്രട്ടറി), സി.ഒ.ടി. അബ്ദുൽ കരീം (മുൻ കോഓപറേറ്റിവ് ബാങ്ക് മാനേജർ, തലശ്ശേരി).