ഇരിട്ടി: വള്ള്യാട് പുളിമുക്കിന് സമീപം കുരുന്നൻ ഹൗസിൽ കെ. സുരേന്ദ്രൻ (68) നിര്യാതനായി. പരേതനായ ഗോപാലൻ നമ്പ്യാരുടെയും കുരുന്നൻ ജാനകിയമ്മയുടെയും മകനാണ്. സി.പി.എം ചെറുവോട് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നിലവിൽ സി.പി.എം ചെറുവോട് ബ്രാഞ്ചംഗമാണ്. കെ.എസ്.കെ.ടി.യു ഇരിട്ടി വില്ലേജ് കമ്മിറ്റി അംഗം, സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോ. ഇരിട്ടി വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: ശരത് (സെയിൽസ് എക്സിക്യൂട്ടിവ് പിഡിലൈറ്റ്, കണ്ണൂർ), ശരണ്യ (ഗൾഫ്). മരുമകൻ: സുനീഷ് (വിളമന, ഗൾഫ്). സഹോദരങ്ങൾ: ചന്ദ്രൻ (മുഴക്കുന്ന്), ചന്ദ്രിക (കീഴൂർ), പരേതയായ പത്മിനി.
സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.