മേപ്പയൂർ: കൊഴുക്കല്ലൂരിലെ കോൺഗ്രസ് പ്രവർത്തകനായ താഴത്തെ നൊട്ടിയിൽ കുഞ്ഞ്യേത് (86) നിര്യാതനായി. ഭാര്യ: കദീശ പുതുക്കോട്ടുമ്മൽ. മക്കൾ: ടി.എൻ. അമ്മത് (മുസ്ലിം ലീഗ് കൊഴുക്കല്ലൂർ ശാഖ പ്രസിഡന്റ്), അബ്ദുസ്സലാം, അബ്ദുൽ റസാക്ക്, അഷ്റഫ് (മൂവരും ഗൾഫ്). മരുമക്കൾ: റംല തടത്തികണ്ടി (ജനകീയമുക്ക്), ആസ്യ തെങ്ങുള്ള മലയിൽ (കീഴ്പയ്യൂർ), ബുഷ്റ പാലക്കണ്ടി (കാരയാട്), സഫീറ (കടിയങ്ങാട്).