വടകര: കാർത്തികപ്പള്ളിയിലെ ചെറുവത്ത് രവീന്ദ്രൻ (74) നിര്യാതനായി. വില്യാപ്പള്ളി ടൗണിലെ കെ.സി.എം ആയുർവേദ ഷോപ് ഉടമയും ലോഡ് കൃഷ്ണ ബസ് ഉടമയുമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടിവ് മെംബറായി പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ സുമതി. മക്കൾ: ഷായി, സുമേഷ്, സുധീര. മരുമക്കൾ: ഷാജി (മടപ്പള്ളി), അഞ്ജന, ഷാലി. സഹോദരങ്ങൾ: ചന്ദ്രി, സരോജിനി, പരേതരായ ചന്ദ്രൻ, സുരേന്ദ്രൻ.