നീലേശ്വരം: കിനാനൂർ വെസ്റ്റിലെ കെ. കുഞ്ഞികൃഷ്ണൻ ആചാരി (75) നിര്യാതനായി. കാർപെന്ററി വർക്കേഴ്സ് യൂനിയൻ കാസർകോട് ജില്ല കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: ദിനേശൻ, ഹരീഷ്, സതീശൻ, സവിത. മരുമക്കൾ: ശിവരാമൻ എരോൽ, ജിഷ കൂലോംറോഡ്, മനീഷ കോടോത്ത്, സുരമ്യ ചാളക്കടവ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.