തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരിയും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ ഫാറൂഖ് നഗർ ഷാലിമാറിൽ എം.പി. അബ്ദുൽ സലാം ഹാജി (58) നിര്യാതനായി. ബസ് സ്റ്റാൻഡ് കെ.വി കോംപ്ലക്സിലെയും മാനേങ്കാവിന് മുന്നിലേയും ഷാലിമാർ ക്രോക്കറി ഷോപ്പുടമയാണ്. ഭാര്യ: ബൽക്കീസ്. മക്കൾ: ഷബാന, ഖദീജ, സുൽഫത്ത്, ഷമൽ (വിദ്യാർഥി). മരുമക്കൾ: ഷബീർ (ലൈഫ് സ്റ്റൈൽ ഫൂട്ട് വേർ), ഹാഫിസ് (വ്യാപാരി), ആസിഫ് (ഖത്തർ). സഹോദരങ്ങൾ: മൊയ്തീൻ, ബഷീർ (ഇരുവരും ഷാലിമാർ), ജമീല, സമീറ, ഫാത്തിമ, പരേതയായ കുഞ്ഞാമിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30 ന് തളിപ്പറമ്പ് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.