ബാലുശ്ശേരി: വിമുക്തഭടനും മർച്ചന്റ് നേവി സുരക്ഷ ഓഫിസറുമായ തുരുത്യാട് ചാത്തോത്ത് ജയചന്ദ്രൻ (54) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ നായർ (റിട്ട. അധ്യാപകൻ). മാതാവ്: കക്കാട്ട് സൗമിനി അമ്മ. ഭാര്യ: കണിയാങ്കണ്ടി രേഖ (അധ്യാപിക ചീക്കിലോട് എ.യു.പി സ്കൂൾ). മകൾ: തീർഥ (ബി.എഡ് വിദ്യാർഥിനി). സഹോദരങ്ങൾ: സി.ആർ. സുരേഷ് കുമാർ (റിട്ട. പ്രിൻസിപ്പൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്), രജിതകുമാരി (റിട്ട. അധ്യാപിക പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.