എരുമപ്പെട്ടി: തിച്ചൂർ കാവുങ്കൽ വീട്ടിൽ പരേതനായ പ്രഭാകരപ്പണിക്കരുടെ ഭാര്യ പ്രഭാവതി അമ്മ (85) നിര്യാതയായി. മക്കൾ: മനോഹരൻ (കോർപറേറ്റ് ഷഫ്, കെ.ആർ ബേക്കറി), സുഭാസ് (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, പൊലീസ് റെയ്ഞ്ച് ഓഫിസ് തൃശൂർ), സുഗതൻ (അബൂദബി), ജയപ്രഭ (റിട്ട. ഹയർ സെക്കൻഡറി അധ്യാപിക). മരുമക്കൾ: ബീന, ബിന്ദു (അധ്യാപിക, പൂങ്കുന്നം ഗവ.ഹയർ സെക്കൻഡറി സ്കൂൾ), പ്രീത, സേതുമാധവൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്.