കടന്നപ്പള്ളി: കിഴക്കേക്കരയിലെ കോളിയാട്ട് ജാനകി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ പനയന്തട്ട രയരോത്ത് ചിണ്ടൻ കുട്ടി നമ്പ്യാർ. പരേതരായ മുതുവടത്ത് ചെറിയ അമ്പുവിന്റെയും കോളിയാട്ട് തമ്പായി അമ്മയുടെയും മകളാണ്. മക്കൾ: മോഹനൻ, വാസുദേവൻ, മുരളി (മൂവരും ഖത്തർ), ജഗദീശൻ (അധ്യാപകൻ, മൂത്തേടത്ത് ഹൈസ്കൂൾ, തളിപ്പറമ്പ്). മരുമക്കൾ: രാജി (നീലേശ്വരം), സജിത (കുറുമാത്തൂർ), നിധി (അരിമ്പ്ര), ജിജിഷ (അധ്യാപിക ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലം). സഹോദരങ്ങൾ: സരോജിനി (കുഞ്ഞിമംഗലം), ഭാസ്കരൻ (എരമം), പരേതനായ ദാമോദരൻ.