എടക്കാട്: പി.എൻ. ഭാരതി (79 -റിട്ട. കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ, കോഴിക്കോട്) എടക്കാട് ഗണപതികാവിന് സമീപം ഗീതയിൽ നിര്യാതയായി. പരേതനായ റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എം. രാജേന്ദ്രന്റെ ഭാര്യയാണ്.
വെസ്റ്റ്ഹിൽ ചുങ്കം തായാട്ട് ശ്രീ അയ്യപ്പ ക്ഷേത്രസമിതിയിലെ മുൻകാല എക്സിക്യൂട്ടിവ് അംഗം, ഭാഗവത സപ്താഹ സമിതി മുൻ വൈസ് പ്രസിഡന്റ്, തായാട്ട് കൾച്ചറൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: രേഖ, ബിജു. മരുമകൾ: സരിത. സഹോദരങ്ങൾ: ഗിരിജ വല്ലഭൻ നമ്പ്യാർ, കോമള വല്ലി (റിട്ട. ടീച്ചർ), പരേതയായ സാവിത്രി.