ചാത്തമംഗലം: ഭാഗവതാചാര്യൻ കണ്ടമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി (ഓമനക്കുട്ടൻ - 73) നിര്യാതനായി. ഭാര്യ: തലയോലപ്പറമ്പ് ചെറുമണൽമന ശോഭന അന്തർജനം. മക്കൾ: രാധിക (ഇസാഫ് ബാങ്ക്, പട്ടിക്കാട്, തൃശൂർ), സരസ്വതി (കേരള ഗ്രാമീൺ ബാങ്ക്, ഏഴോം, കണ്ണൂർ), പാർവതി (യൂനിയൻ ബാങ്ക്, കോയമ്പത്തൂർ). മരുമക്കൾ: പയ്യന്നൂർ സുബണ്ണമംഗലം ഇല്ലത്ത് അനൂപ്, മണിയാൽ കോക്കുന്നം ഇല്ലത്ത് ശിവദാസ്, കുന്നുകുളം പണിക്കത്ത് മനയിൽ ദിനൂപ്. സഹോദരങ്ങൾ: ശ്രീദേവിക്കുട്ടി (റിട്ട. വാട്ടർ അതോറിറ്റി), നാരായണൻ നമ്പൂതിരി (റിട്ട. അധ്യാപകൻ, ആർ.ഇ.സി ജി.വി.എച്ച്.എസ്), ശ്രീകുമാരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ, ചൂലൂർ എ.യു.പി സ്കൂൾ), സുഭദ്ര അന്തർജനം. സഞ്ചയനം വ്യാഴാഴ്ച.