പഴയങ്ങാടി: മാടായി വാടിക്കൽ എസ്.എ.പി ബസ് സ്റ്റോപ്പിനു സമീപത്തെ പുളുക്കൂൽ ഹൗസിൽ സി. ഖാലിദ് ഹാജി (84) നിര്യാതനായി. പരേതരായ സീവായി ബീരാൻ ചേരിച്ചി ആത്തിക്ക ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ദീർഘകാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു. ഭാര്യ: പുളുക്കൂൽ മുനീറ. മക്കൾ: സാബിർ, മുംതാസ്, സാഹിർ, മുജീറ, സാജിദ്. മരുമക്കൾ: ശാക്കിറ (മാട്ടൂൽ സെൻട്രൽ), ശക്കീർ (ഏഴോം), ജംഷീദ (മുട്ടിൽ, ചെറുകുന്ന്), അബ്ദുൽ ജലീൽ (പയ്യന്നൂർ). സഹോദരങ്ങൾ: സി. അബൂബക്കർ (തളിപ്പറമ്പ്), സി. സഫിയ (മൊട്ടാമ്പ്രം, പുതിയങ്ങാടി), പരേതരായ അഹമ്മദ് ഹാജി, ഇബ്രാഹിം, മറിയം, ആയിഷ.