പഴയങ്ങാടി: പ്രശസ്ത തെയ്യം കലാകാരൻ മാട്ടൂൽ - മാടായി പഞ്ചായത്ത് അതിർത്തിയിലെ കെ. കുമാരൻ (73) നിര്യാതനായി. ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവാണ്. ഫോക് ലോർ അക്കാദമി അംഗമായി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: മടക്കുടിയൻ ലക്ഷ്മി. മക്കൾ: മൃദുല, മഞ്ജുള, സ്മിത, മിനി. മരുമക്കൾ: ഹരിദാസ് (പുതിയതെരു), ബിനു (കോട്ടക്കീൽ), വിജേഷ് (പാപ്പിനിശ്ശേരി), സുജിത്ത് (കൊളച്ചേരി, എക്സൈസ്). സഹോദരങ്ങൾ: ലക്ഷ്മണൻ പൂജാരി, പരേതനായ നാരായണൻ.