വില്യാപ്പള്ളി: കോൺഗ്രസ് നേതാവും ഡി.സി.സി അംഗവുമായ കോളോത്ത് മൊയ്തു മാസ്റ്റർ (94) നിര്യാതനായി. ദീർഘകാലം വടകര നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, തോടന്നൂർ ബി.ഡി.സി അംഗം, കടത്തനാട് വിവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് മേമുണ്ട ഹൈസ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം, വടകര താലൂക്ക് കാർഷിക വികസന ബാങ്ക് ഡയറക്ടർ, വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറി, മലാറക്കൽ മഹല്ല് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. വില്യാപ്പള്ളി എം.എൽ.പി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ: പരേതയായ ആയിശ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, മജീദ് (ഇരുവരും ഖത്തർ), സുലൈഖ, ഫാത്തിമ. മരുമക്കൾ: ആയിശ, സാറ ചെമ്മാണി കുനി, പരേതരായ പി.വി. സൂപ്പി, കുഞ്ഞമ്മദ് വെളുത്ത പറമ്പത്ത്. സഹോദരങ്ങൾ: പരേതരായ കുറ്റിപുറത്ത് കണ്ടി കുഞ്ഞബ്ദുല്ല, കദീജ, മാമി, ആയിശ.