കക്കോടി: ക്ഷേത്ര വാസ്തു വിദഗ്ധനും ക്ഷേത്ര പ്രതിഷ്ഠാ ശിൽപിയുമായിരുന്ന ബ്രഹ്മമംഗലം മണിയാചാരി (കണ്ടത്തിൽ, കക്കോടി-80) നിര്യാതനായി. കേരളത്തിനകത്തും പുറത്തുമായി നൂറു കണക്കിന് ക്ഷേത്രങ്ങളും നിരവധി പ്രതിഷ്ഠാ വിഗ്രഹങ്ങളും നിർമിച്ച ബ്രഹ്മമംഗലം മണിയാചാരിക്ക് നിരവധി ശിഷ്യഗണങ്ങളുമുണ്ട്. മക്കൾ: അശോകൻ (ശിൽപി), ആശ, ലത, പരേതയായ അനിത. മരുമക്കൾ: മഞ്ജു അശോകൻ (എം.ഇ.എസ്, കോഴിക്കോട്), സുരേഷ് (കിടങ്ങൂർ), ഓമനക്കുട്ടൻ (രാമപുരം), അനിൽകുമാർ (നട്ടാശ്ശേരി). സഹോദരങ്ങൾ: മഹിളാ മണി (നട്ടാശ്ശേരി), രാജമ്മ (കുടമാളൂർ), പരേതയായ വള്ളിയമ്മാൾ (പെരുവ).