വേങ്ങേരി: സാമൂഹിക പ്രവർത്തകനും ജമാഅത്തെ ഇസ്ലാമി പ്രവർത്തകനുമായ നാലാംകണ്ടി കെ.പി. അഹമദ് കോയ (78) നിര്യാതനായി. പരേതരായ തിരുവങ്ങൂർ കോയിപ്പറമ്പത്ത് മമ്മദ്- ആമിന ഉമ്മ എന്നിവരുടെ മകനാണ്. ഭാര്യ: ഹൈറുന്നീസ. മക്കൾ: സുഹൈല (പിണങ്ങോട്), നഈം അഹമദ് (ഖത്തർ), ജൗഹർ അഹമദ് (ഖത്തർ), ഷെറിൻ അഹമദ് (ഖത്തർ). മരുമക്കൾ: അബ്ദുറഹീം (പിണങ്ങോട്), റഫാത്ത് (ചേളന്നൂർ), ഫൗസിയ (കക്കോടി), ഷാന (പുതുക്കോട്). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വേങ്ങേരി ജുമുഅത്ത് പള്ളിയിൽ. ഖബറടക്കം കക്കോടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.