ചങ്ങരംകുളം: വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലുര്‍മ്മ തരിയത്ത് താമസിക്കുന്ന തലേക്കര വീട്ടില്‍ മണികണ്ഠന്റെ മകന് നിബിനാണ് (15) മരിച്ചത്. മാതാപിതാക്കൾ ഡോക്ടറെ കാണാന്‍ പോയ സമയത്തായിരുന്നു സംഭവം. പുറത്തായിരുന്ന മൂത്ത സഹോദരന് ഉച്ചക്ക് രണ്ടരയോടെ വന്നപ്പോഴാണ് നിബിനെ വീട്ടിനകത്ത് ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂക്കുതല ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.