ഗുരുവായൂര്‍: റിട്ട. ജില്ല ജഡ്ജിയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി. ഇരിങ്ങപുറം ശാന്തിമഠം വില്ലയില്‍ തനിച്ച് താമസിച്ചിരുന്ന പൂങ്കുന്നം ഉദയ നഗര്‍ സ്വദേശി മാളിയം വീട്ടില്‍ ഷാജിയാണ് (74 ) മരിച്ചത്. ഇദ്ദേഹത്തെ പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. ഗുരുവായൂര്‍ എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: ഗീത. മക്കള്‍: കമല്‍ ജിത്ത് (സ്കേല അക്കാദമി, ചെന്നൈ), സിദ്ധാർഥ്. മരുമകള്‍: നീതു. ഝാർഖണ്ഡ് റെയില്‍വേ കോടതിയില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.