തൃക്കരിപ്പൂർ: മാവിലക്കടപ്പുറം ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ വലിയപറമ്പ് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തെ എം. മുസ്തഫ മാസ്റ്റർ (71) നിര്യാതനായി. വലിയപറമ്പ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൺവീനർ, നിർവഹണ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
പടന്നയിലെ പരേതനായ കെ.വി. അഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ: പരേതയായ കെ.പി. പാത്തൂട്ടി ടീച്ചർ. മക്കൾ: റഹീമ, റിയാസ് (ലണ്ടൻ), റാസിൽ (ബംഗളൂരു). മരുമകൻ: മുജീബ് റഹ്മാൻ (ദുബൈ), ആഖില (ലണ്ടൻ), ഫർഹാന (നഴ്സ്, സി.എച്ച് ഡയാലിസിസ് സെന്റർ, തൃക്കരിപ്പൂർ). സഹോദരങ്ങൾ: അബ്ദുസ്സലാം പടന്ന, റുഖിയ, മഹമൂദ്, ഫാറൂഖ് ദുബൈ, ആയിഷ, റംലത്ത്, റഹ്മത്ത്, പരേതയായ സക്കീന.