വടക്കഞ്ചേരി: പുതുക്കോട് സർവജന ഹൈസ്കൂളിലെ മുൻ കായികാധ്യാപകൻ കിഴക്കഞ്ചേരി കരുമനശ്ശേരി മഠത്തിലാത്തിട്ട് മഠത്തിൽ സുബ്രഹ്മണ്യൻ (നമ്പിടി മാസ്റ്റർ - 91) നിര്യാതനായി.
എയ്ഡഡ് സ്കൂൾ കായികാധ്യാപക സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റ്, നമ്പിടി യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ്, കരുമനശ്ശേരി ഗ്രാമം ശ്രീകൃഷ്ണ ക്ഷേത്രം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: വത്സല. മകൾ: ദീപ (അധ്യാപിക, സി.എ. ഹയർ സെക്കൻഡറി സ്കൂൾ, ആയക്കാട്). മരുമകൻ: എം. ശോഭനകുമാർ (റിട്ട. കായികാധ്യാപകൻ, വി.എം.എച്ച്.എസ് വടവന്നൂർ). സംസ്കാരം ശനിയാഴ്ച 12ന് ഐവർമഠത്തിൽ.