തലശ്ശേരി: കിഴക്കേ കതിരൂർ താഴത്ത് പള്ളിക്ക് സമീപം ബൈത്തുൽ അമനിൽ കെ.സി. അബൂട്ടി (75) നിര്യാതനായി. ഉമ്മൻചിറയിലെ കാട്ടുമാടം ചാലിൽ ബാവയുടെയും കദീസുവിന്റെയും മകനാണ്. ഭാര്യ: ടി.പി. സഫിയ. മക്കൾ: അസ്ഫർ (അബൂദബി), ഷാഹിദ. മരുമക്കൾ: അഷറഫ് (മുഴപ്പിലങ്ങാട്), റംഷീന (മൊകേരി). സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, മഹമൂദ്, സുബൈർ, പരേതരായ കെ.സി. മൊയ്തു, നഫീസ, പാത്തൂട്ടി, ആയിഷ. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30 ന് ഉമ്മൻചിറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.