പെരിങ്ങാടി: വേലായുധൻ മൊട്ട മിനാർ ജുമാ മസ്ജിദിനു സമീപം ‘ദാറുൽ അറഫ’യിൽ കേളോത്തൻ കണ്ടി ജമീല (62) നിര്യാതയായി. പരേതരായ കെ.ആർ. മൊയ്തുവിന്റെയും കേളോത്തൻ കണ്ടി നഫീസയുടെയും മകളാണ്. ഭർത്താവ്: അബ്ദുൽ റഹ്മാൻ (മുഴപ്പിലങ്ങാട്). മക്കൾ: ജസീല, ലസീജ, അർഷാദ്, അർഷാന. മരുമക്കൾ: ഷമീർ (മസ്കത്ത്), അസ്ലം (മലേഷ്യ), റഹമ്മത്ത് (കതിരൂർ). സഹോദരങ്ങൾ: റഹീം, ആയിഷ, റഫീഖ്, സുലൈഖ.