മലപ്പുറം: നിർമാണത്തൊഴിലാളി ജോലിക്കിടെ വീടിനു മുകളിൽനിന്ന് വീണ് മരിച്ചു. മൂർക്കനാട് പടിഞ്ഞാറ്റുപുറം പരേതനായ കലപ്പാറ കലന്തറിന്റെ മകൻ അബ്ദുൽ ജലീലാണ് (40) മരിച്ചത്.
കഴിഞ്ഞ ദിവസം വീടിന്റെ പടവ് ജോലിക്കിടെ കാൽ വഴുതി വീഴുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചക്കാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച മൂർക്കനാട് പടിഞ്ഞാറ്റുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ബീവി. ഭാര്യ: ഫാത്തിമ സുഹറ. മക്കൾ: ഷിബില ഷെറിൻ, മുഹമ്മദ് ഷിബിൻ, മുഹമ്മദ് ഷഹീൽ. മരുമകൻ: സൈനുൽ ആബിദ് (വെങ്ങാട്). സഹോദരങ്ങൾ: ഉമൈബ, സാബിറ, സൗദ, സാജിദ.