വളപട്ടണം: മന്ന സബാസിലെ അബ്ദുൽ റഷീദ് (68) നിര്യാതനായി. എം.എ. റോഡിലെ കച്ചവടക്കാരനും സ്റ്റാമ്പ് വെണ്ടറുമായിരുന്ന, പരേതനായ കെ.പി. ഹുസൈൻ കുഞ്ഞി ഹാജി-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. പ്രമുഖ ടിംബർ-പ്ലൈവുഡ്സ് സ്ഥാപനമായ കെ.എൽ. അബ്ദുൽ സത്താർ ആൻഡ് കോയിലെ ജീവനക്കാരനാണ്. ടിംബർ വ്യാപാരി പ്രമുഖൻ വളപട്ടണം മന്നയിലെ പരേതരായ കെ.കെ. ഖാലീദ്-സി.എൻ. റാബിയ ദമ്പതികളുടെ മകൾ സാഹിദയാണ് ഭാര്യ. മക്കൾ: യാസർ (ഖത്തർ), തയ്യിബ് (മസ്കത്ത്). മരുമക്കൾ: സുമയ്യ, സുവ. സഹോദരങ്ങൾ: ഹാരിസ്, ഹലീമ, സൈബു, ഫാസില. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വളപട്ടണം മന്ന ഖബർസ്ഥാനിൽ.