വില്യാപ്പള്ളി: പൊന്മേരിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച തുളിക്കുന്നുമ്മൽ കുമാരൻ (86) നിര്യാതനായി. സി.പി.എം തുളിക്കുന്നുമ്മൽ ബ്രാഞ്ച് അംഗമാണ്. കുടികിടപ്പ് സമരം, മിച്ചഭൂമി സമരം ഉൾപ്പെടെ നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. സി.പി.എം വില്യാപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം, ആയഞ്ചേരി ലോക്കൽ സെക്രട്ടറി, റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ്, വടകര താലൂക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: മനോജ് കുമാർ (സബ് രജിസ്ട്രാർ, കാവിലുംപാറ), അനിൽ കുമാർ, ഷീബ, സീമ. മരുമക്കൾ: ഷിജില, വന്ദന, ബാബു (കോട്ടക്കൽ), സുധീർ (മന്തരത്തൂർ). സഹോദരങ്ങൾ: പരേതരായ കണാരൻ, കൃഷ്ണൻ, അച്യുതൻ, പാറു.