കൂറ്റനാട്: തൃത്താല മുളക്കൽ അബ്ദുൽ അസീസ് (88) നിര്യാതനായി. തൃത്താല എ.ഇ.ഒ ഓഫിസിൽ സൂപ്രണ്ട്, പാലക്കാട് ഡി.ഡി.ഇ ഓഫിസിൽ അക്കൗണ്ട്സ് ഓഫിസർ, തിരുവനന്തപുരം പൊതു വിദ്യാഭ്യാസ കാര്യാലയത്തിൽ (ഡി.ജി.ഇ) സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1993ലാണ് വിരമിച്ചത്.
തൃത്താല ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ (ടി. ഇ.എം.എസ്) സ്ഥാപകരിൽ പ്രമുഖനും നിലവിൽ മാനേജ്മെന്റ് കമ്മിറ്റി ട്രഷററുമാണ്. തൃത്താല മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആയിശാബി. മക്കൾ: താഹിർ (അധ്യാപകന്, ഞാങ്ങാട്ടിരി യു.പി സ്കൂൾ), സുബൈദ, കുഞ്ഞുമുഹമ്മദ്. മരുമക്കൾ: കുഞ്ഞുമുഹമ്മദ് ഹാജി, നസീമ (അധ്യാപിക, ജി.എച്ച്.എസ്.എസ് ആനക്കര). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് തൃത്താല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.