അത്തോളി: കൊങ്ങന്നൂർ പരേതരായ താഴത്തടത്തിൽ പക്കു ഹാജിയുടെയും പൂക്കാട് പുത്തൻപുരയിൽ ഖദീജ ഹജ്ജുമ്മയുടെയും മകൻ മുഹമ്മദ് (81) നിര്യാതനായി. മുൻകാല കോൺഗ്രസ് പ്രവർത്തകനാണ്. കൊങ്ങന്നൂർ ബദർ ജുമാമസ്ജിദ് കമ്മിറ്റി ട്രഷറർ, ജോയൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയും പള്ളിയുടെ പുനർനിർമാണ പ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു. ഭാര്യ: ആയിശു ചേമഞ്ചേരി. മക്കൾ: ബുഷറ, അബ്ദുൽ ലത്തീഫ് (കുവൈത്ത്), താസിമ, കമറു, സുഹറ. മരുമക്കൾ: ഉമ്മർ എരഞ്ഞിക്കൽ, മുഹമ്മദ് കായലൊടി, അബ്ദുൽ ഗഫൂർ പൂക്കാട്, അബ്ദുൽ നാസർ മൂടാടി, ജസീല നന്തി. സഹോദരങ്ങൾ: ആയിശു, ഫാത്തിമ, ഉമ്മർ, ഉസ്മാൻ, പരേതരായ അബൂബക്കർ കോയ, മറിയംബി. മയ്യിത്ത് നമസ്കാരം ഞായർ രാവിലെ 8.30ന് കൊങ്ങന്നൂർ മലയിൽ ബദർ ജുമാ മസ്ജിദിൽ.