മലപ്പുറം: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ മലപ്പുറം കാവനൂർ സ്വദേശിനി റംലത്ത് പൂന്തല (44) മദീനയിൽ നിര്യാതയായി. ഉംറ നിർവഹിച്ചശേഷം മദീന സന്ദർശനത്തിനിടെ അസുഖബാധിതയായതിനെ തുടർന്ന് മലിക്കുൽ ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബഖീഅയിൽ ഖബറടക്കും. സഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്. ഭർത്താവ്: മൂസക്കുട്ടി. മക്കൾ: മുഹമ്മദ് ആഷിഖ്, മിസ്ന ഫാത്തിമ, നിദ ഫാത്തിമ, ഹസ്ന ഫാത്തിമ.