അകത്തേത്തറ: വടക്കേ കോണിക്കലിടത്തിൽ പരേതനായ ചന്ദ്രഭാനുവർമയുടെയും തരൂർകിഴക്കേ പൊറ്റെവീട്ടിൽ അമ്മിണി നേത്യാരുടെയും മകൻ പി.സി. ജയദേവ് (64) നിര്യാതനായി. റിട്ട. എസ്.ബി.ഐ മാനേജറാണ്. ഭാര്യ: ശോഭന. മക്കൾ: അരുൺ വർമ, അശ്വിൻ വർമ. മരുമക്കൾ: ഉമ, ആതിര. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന് തേക്കിൻകാട് ദേശ ശ്മശാനത്തിൽ.