കാഞ്ഞിരപ്പുഴ: അമ്പംകുന്ന് മുഹമ്മദ് മുസ്ലിയാർ (67) നിര്യാതനായി. അജ്മീർ സന്ദർശനം കഴിഞ്ഞ് ട്രെയിൻ യാത്രയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു. തുടർന്ന് റോഡ് മാർഗം ആംബുലൻസിൽ അമ്പംകുന്നിൽ എത്തിച്ചു. അമ്പംകുന്നിൽ ദീർഘകാലം യൂനാനി ചികിത്സ നടത്തിയിരുന്നു. ഭാര്യ: മൈമൂന ബീവി. മക്കൾ: അൻവർമോൻ, നജ്ല, നസീറ, മുഹമ്മദ് നിഷാദ്. മരുമകൻ: മുഹമ്മദ് കോയ കല്ലടിക്കോട്.